ഗുരുവായൂർ: ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ ക്വാറന്റീനിൽ കഴിയുന്ന പ്രവാസികളെ അധികം വൈകാതെ മാറ്റിയേക്കും. ബുധനാഴ്ച നഗരസഭയിൽ നടന്ന കോവിഡ് അവലോകനയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. ജില്ലാ ഭരണകൂടം ഇടപെട്ട് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ബുധനാഴ്ച വെളുപ്പിന് ശ്രീവത്സം അനക്‌സിൽ 12 പേർ കൂടിയെത്തി. അബുദാബിയിൽനിന്നുള്ളവരാണവർ.

ADVERTISEMENT

കഴിഞ്ഞ ദിവസം വന്ന എട്ടുപേർ അവിടെ ക്വാറന്റീനിലുണ്ട്. കൂടാതെ കൗസ്തുഭത്തിൽ 58 പേരുമുണ്ട്. ഇതോടെ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസിൽ മാത്രം 78 പേരായി. ഇത്രയും പേർ ക്വാറന്റീനിൽ കഴിയുന്നതിനാൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പറഞ്ഞു.

ക്ഷേത്രത്തിനടുത്തുള്ളതായതിനാലാണ് ഗസ്റ്റ് ഹൗസുകളിലെ ക്വാറന്റീൻ മാറ്റുന്നത്. മാത്രമല്ല ക്ഷേത്രസന്നിധിയിൽ വിവാഹങ്ങൾ ആരംഭിക്കുന്നതോടെ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകൾ വാടകയ്ക്ക് നൽകുമെന്ന് ദേവസ്വം അറിയിച്ചിരുന്നു. ക്വാറന്റീൻ ഉണ്ടെങ്കിൽ കല്യാണസംഘങ്ങൾ മുറിയെടുക്കില്ല. കെ.ടി.ഡി.സി.യിൽ 25, ശിക്ഷക് സദനിൽ 25, ടൗൺഷിപ്പ് റസ്റ്റ് ഹൗസിൽ 6 എന്നിങ്ങനെയാണ് ഇപ്പോൾ ക്വാറന്റീനിൽ കഴിയുന്നവരുടെ എണ്ണം.

COMMENT ON NEWS

Please enter your comment!
Please enter your name here