ഗുരുവായൂരിൽ ഇനി വീട്ടുക്വാറന്റീൻ ; വാർഡുതല നിരീക്ഷണം ശക്തിപ്പെടുത്തും..

ഗുരുവായൂർ: ഗൾഫിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തുന്നവരെ ഇനി വീട്ടുക്വാറന്റീനിലാക്കും. ആരൊക്കെ എത്തുന്നുവെന്നും അവർ വീടുകളിൽ കൃത്യമായി ക്വാറന്റീനിൽ കഴിയുന്നുണ്ടോയെന്നും നിരീക്ഷിക്കാൻ റാപ്പിഡ് റിസോഴ്‌സ് ടീമിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ നഗരസഭയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കെ.വി. അബ്ദുൾഖാദർ എം.എൽ.എ.യുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഹോം ക്വാറന്റീനിൽ പോകുന്നവരെ ആരോഗ്യവകുപ്പും നഗരസഭയിലെ ആരോഗ്യവിഭാഗവും പോലീസും നിരന്തരം ബന്ധപ്പെടണം. നാട്ടിലേക്ക് മടങ്ങിവരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വൊളന്റിയർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. മാത്രമല്ല, വൊളന്റിയർമാരുടെ കുറവ് പരിഹരിക്കാൻ നഗരസഭാതലത്തിൽ യുവജനസംഘടനകളെ വിളിച്ചുകൂട്ടും.

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളാക്കാൻ സൗകര്യമുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുക്കാൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നഗരസഭാ ചെയർപേഴ്‌സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, തഹസിൽദാർ സജീവ്, നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here