ഗുരുവായൂര്‍ : ലോക്ക് ഡൌണിനെ തുടര്‍ന്ന്‍ വിവാഹം നിറുത്തി വെച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച മുതല്‍ വിവാഹങ്ങള്‍ നടക്കും . വെള്ളിയാഴ്ച വിവാഹം നടത്താന്‍ ബുധനാഴ്ച വൈകീട്ട് വരെ ആറു പേരാണ് പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .വ്യാഴാഴ്ച മുതല്‍ വിവാഹം നടത്താന്‍ ദേവസ്വം അനുമതി നല്‍കിയെങ്കിലും ആദ്യ ദിവസത്തേക്ക് ആരും എത്തിയില്ല .

ADVERTISEMENT

എന്നാല്‍ വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച നോൺ ക്വാറന്റൈൻ – നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ വിവാഹ സമയത്ത് ഹാജരാക്കണം എന്ന നിബന്ധനയും ദേവസ്വം വെച്ചിട്ടുണ്ട് . നോൺ ക്വാറന്റൈൻ – നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ ഡോകടര്‍ മാര്‍ നല്‍കേണ്ടതാണ് .സാധാരണ ഗതിയില്‍ ഡോകടര്‍മാര്‍ നല്‍കാത്ത സര്‍ട്ടിഫിക്കറ്റ് ആണ് ദേവസ്വം ആവശ്യപ്പെടുന്നത് . അത്കൊണ്ട് തന്നെ ബുക്ക് ചെയ്ത എത്ര വിവാഹങ്ങള്‍ നടക്കുമെന്ന് ഒരു ഉറപ്പുമില്ല

അതെ സമയം ഗുരുവായൂരില്‍ ക്വാറന്റൈനില്‍ കഴിയാന്‍ എത്തുന്നവരുടെ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് . 58 പ്രവാസികള്‍ കൌസ്തൂഭം റസ്റ്റ്‌ ഹൗസിലും 25 പേര്‍ ശ്രീവത്സം അനക്സിലുള്ള 25 പേര്‍ അടക്കം 83 പേരാണ് ക്ഷേത്ര സമീപത്ത് ക്വാറന്റൈനില്‍ കഴിയുന്നത് . പണം നല്‍കി 25 പേര്‍ കെ റ്റി ഡി സി യുടെ രണ്ടു ഹോട്ടലുകളില്‍ കഴിയുന്നുണ്ട് . ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 25 പേരെയാണ് മുതുവട്ടൂര്‍ ശിക്ഷക് സദനില്‍ പാര്‍പ്പിച്ചിട്ടുള്ളത് . ഇതിനിടെ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ അടച്ചിട്ട വീടുകളും കെട്ടിടങ്ങളും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് നഗര സഭ . പണം നല്‍കാതെ കെട്ടിടങ്ങള്‍ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ലോഡ്ജ് ഉടമകള്‍ എടുത്തതോടെയാണ് .അടച്ചിട്ട വീടുകളും കെട്ടിടങ്ങളും ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here