ഗുരുവായൂർ: പ്രസിഡൻസി കരിയർ പോയൻറിൻ്റെ ഓൺലൈൻ മത്സര പരീക്ഷ പരിശീലനത്തിന് തുടക്കമായി. ബാങ്ക് പരിശീലന രംഗത്ത് പ്രശസ്തരായ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസിഡൻസി കരിയർ പോയൻറ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസുകൾക്ക് ഒന്നാംദിവസം മികച്ച പ്രതികരണം. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷകൾക്ക് വീട്ടിൽതന്നെയിരുന്നു മികച്ച പഠനത്തിനുള്ള അവസരമാണ് ഓൺലൈൻ ക്ലാസുകളിലൂടെ ലഭിക്കുന്നതെന്ന് രക്ഷിതാക്കളും പറയുന്നു. എന്നാൽ നെറ്റ് റെയഞ്ചിൻ്റെ അഭാവമുൾപ്പടെ വിവിധ കാരണങ്ങളാൽ ക്ലാസുകളിൽ പങ്കെടുക്കാനാകാതെ ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തുണ്ടെന്ന കണക്കുകളും ഇതോടൊപ്പം പ്രസിഡൻസി കരിയർ പോയൻ്റ് അക്കാദമിക് വിഭാഗം മേധാവി ദീപക് രവീന്ദ്രൻ പറഞ്ഞു.
പഠനപ്രവർത്തനങ്ങൾ പൂർണമായും നിലച്ചുപോകാതിരിക്കാനുള്ള മാർഗം മാത്രമാണ് ഓൺലൈൻ ക്ലാസുകൾ. ഉദ്യോഗാർത്ഥികളുടെ പ്രതികരണങ്ങൾ അധ്യാപകന് ലഭ്യമാകില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ. ഇത് പരിഹരിക്കാൻ അതത് വിഷയങ്ങൾ ചേർന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളുണ്ടാക്കി അധ്യാപകർ കുട്ടികളുമായി സംവദിക്കും.
മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ അറിയണം തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്‍സി കരിയര്‍ പോയൻ്റ് . ഏറ്റവും മികച്ച പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്തി എട്ട് വര്‍ഷം മുന്‍പ് തുടങ്ങിയ ഈ കേന്ദ്രം ആധുനികീകരണത്തിലൂടെ മികച്ച പരിശീലനകേന്ദ്രമായി ഇതിനകം മാറിയിരിക്കുകയാണ് . തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമായി തൃശൂരിലും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമായി തൊടുപുഴയിലും പ്രസിഡന്‍സി കരിയര്‍ പോയ്ന്റിന്റ് പ്രവര്‍ത്തിക്കുന്നു.
കൂടാതെ വിവിധ കോളേജുകളില്‍ ബിരുദധാരികള്‍ക്കുള്ള കരിയര്‍ ഓറിയന്റെഷന്‍ പ്രോഗ്രാം എന്നിവയും നിരന്തരം പ്രസിഡന്‍സി കരിയര്‍ പോയ്ന്‍ നടത്തുന്നുണ്ട്…. 2011 ഡിസംബറില്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രസിഡന്‍സി കരിയര്‍ പോയിന്റ് 1800 ത്തിലധികം പേരെ ഇതിനകം ബാങ്ക് ഉദ്യോഗസ്ഥരാക്കി മാറ്റി കേരളത്തിലെ എതിരാളികള്‍ ഇല്ലാത്ത സ്ഥാപനമായി മാറികഴിഞ്ഞിരിക്കുന്നു.
2018-2019 അധ്യയന വര്‍ഷത്തില്‍ 310 ഉദ്യോഗാര്‍ത്ഥികളെ പ്രസിഡന്‍സി കരിയര്‍ പോയിന്റിന്റെ പരിശീലനത്തിലൂടെ ബാങ്ക് ജോലിയിലേക്കെത്തിക്കാന്‍ കഴിഞ്ഞുവെന്നത് വസ്തുതയാണ്..
ആത്മ വിശ്വാസത്തോടെ പൊരുതുക. നേടാം
നമുക്കു ഒരുമിച്ച് .
കെ.ആര്‍.ഗിരീഷ് (ഡയറക്ടര്‍, പ്രസിഡന്‍സി കരിയര്‍ പോയന്റ്, തൃശൂര്‍, തൊടുപുഴ)
മൊബൈല്‍: 9447405523

LEAVE A REPLY

Please enter your comment!
Please enter your name here