അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ ഗുരുവായൂർ നഗരസഭയുടെ ആദരം.

ഗുരുവായൂർ: അന്താരാഷ്ട്ര സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ കൗൺസിലർ സി അനിൽകുമാറിനെ ചെയർപേഴ്സൺ എം രതി ടീച്ചറുടെ നേതൃത്വത്തിൽ ആദരിച്ചു. ദേവസ്വം ജീവനക്കാരൻ കൂടിയായിരുന്ന അനിൽ കുമാർ 40 വർഷത്തോളമായി പ്രാദേശിക യാത്രകൾക്ക് സൈക്കിൾ മാത്രമാണ് ഉപയോഗിക്കുന്നത്. വീട്ടിൽ കാറും ടു വീലറും ഒക്കെ ഉണ്ടെങ്കിലും സൈക്കിളിനോടുള്ള പ്രിയം വഴിയിലുപേക്ഷിച്ചില്ല. ആരോഗ്യ സംരക്ഷണം  സാമ്പത്തിക ലാഭം പ്രകൃതി സൗഹൃദം തുടങ്ങി നിരവധി ഗുണങ്ങൾ സൈക്കിൾ ഉപയോഗം കൊണ്ടുള്ളതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി. വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ, ഷൈലജ ദേവൻ, ടി എസ് ഷെനിൽ,  കൗൺസിലർമാരായ ആന്റോ തോമസ്, സുഷ ബാബു, സുനിത അരവിന്ദൻ, പ്രിയ രാജേന്ദ്രൻ, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here