കൊല്ലം: കൊല്ലത്ത് സർവീസ് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളത്താണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതി(58)യാണ് ആത്മഹത്യ ചെയ്തത്. ബാങ്കിലെ താത്കാലിക ജീവനക്കാരിയാണ് സത്യവതി.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി നോക്കിയിരുന്ന സത്യവതി സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. രണ്ട് മണിയോടെ ബാങ്കിലേക്ക് മണ്ണെണ്ണയുമായി എത്തിയ സത്യവതി തീകൊളുത്തുകയായിരുന്നു. തീപടർന്നതോടെ ബാങ്കിലുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.