തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഇനിയും അനുവദിക്കും. ജൂൺ എട്ട് തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. വിശ്വാസികളുടെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയായിരിക്കും ഇത്. ഒരു സമയത്ത് നിശ്ചിത ആളുകൾക്ക് മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടാകൂ.

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച സർക്കാരിന്റെ ശുപാർശ ഉടൻ തന്നെ കേന്ദ്രസർക്കാരിന് സമർപ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here