കൊല്ലം: അ‍ഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ സ്വദേശി സുനില്‍ ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുനില്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

ADVERTISEMENT

ഇന്നുരാവിലെ അഞ്ചുമണിക്ക് സുനില്‍ തനിക്ക് സുഖമില്ലെന്ന് ആലഞ്ചേരിയില്‍ താമസിക്കുന്ന അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചു. അമ്മ ഈ വിവരം സുജിനിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവ് ഇടമുളക്കലിലെ സുനിലും സുജിനിയും താമസിക്കുന്ന വീട്ടിലെത്തി കതകില്‍ തട്ടിയെങ്കിലും തുറന്നില്ല.

സംശയം തോന്നിയതോടെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനിൽ വീടിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിലും സുജിനി തറയിൽ വിരിച്ച പായില്‍ മരിച്ച നിലയിലുമായിരുന്നു. സുജിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുനില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘമെത്തി സ്ഥലം പരിശോധിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അഞ്ചല്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here