വര്‍ധിപ്പിച്ച ബസ് യാത്രാ നിരക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. നാളെ മുതല്‍ പഴയ നിരക്ക് പ്രാബല്യത്തില്‍ വരും.അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. നിരക്ക് വര്‍ധനവ് പിന്‍വലിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചേക്കും.
2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. എല്ലാ സീറ്റിലും യാത്രക്കാരാകാം നിന്നുകൊണ്ട് യാത്ര പാടില്ലെന്ന് മന്ത്രി പറഞ്ഞു.നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാവില്ല.സ്ഥിതി മെച്ചപ്പെട്ടാല്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം.പഴയ നിരക്കിലാണ് ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. എന്നാല്‍ നിരക്ക് വര്‍ധനവ് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ രംഗത്ത് വന്നു. നിരക്ക് വര്‍ധവ് വേണമെന്നാവശ്യം ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് പഠിച്ച് വരികയാണെന്നും സര്‍ക്കാര്‍ പിന്നിട് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.