ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ 4 മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റ അനുമതി ഇന്ന് വൈകിട്ട് 5 മണിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ നടത്താൻ സൗകര്യം ഉണ്ടായിരിക്കും.
ഒരു വിവാഹത്തിൽ വധൂവരന്മാരടക്കം 10 പേരെ മാത്രം അനുവദിക്കുകയുള്ളു. ഒരു വിവാഹത്തിന് രണ്ടു ഫൊട്ടൊഗ്രഫർമാരെ അനുവദിക്കും. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങൾ നടത്താം.
ഒരേസമയം രണ്ടു മണ്ഡപങ്ങളിൽ വിവാഹം നടക്കും. വിവാഹം മുൻകൂട്ടി ബുക്ക് ചെയ്യാൻ വൈജയന്തി കെട്ടിടത്തിലെ ബുക്ക്സ്റ്റാളിൽ സൗകര്യം ഒരിക്കിയിട്ടുണ്ട്.
ഇന്ന് ചേർന്ന അടിയന്തര ദേവസ്വം ഭരണ സമിതിയിലാണ് തീരുമാനം. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ പങ്കെടുത്തു.
Photo by Mohandas Guruvayur