കോറോണയെക്കാൾ ഭീകരമാണ് ചൈനയെന്ന മഹാമാരി….

ലോകം മുഴുവൻ ചൈന പടർത്തിയ ഭീകര വൈറസിന്റെ പിടിയിൽ നിന്നും മോചിതരാകാൻ ശ്രമിക്കുമ്പോൾ ആ വൈറസിനെ ഏറ്റവും സമർത്ഥമായി ചെറുത്തു നിൽക്കുന്ന ഭാരതത്തിന്റെ അഖണ്ഡതയും കെട്ടുറപ്പും തകർക്കാനും ശിഖണ്ഡികളെ എന്നവണ്ണം പാകിസ്താനെയും നേപ്പാളിനെയും മുന്നിൽ നിർത്തി പരോക്ഷയുദ്ധം നടത്തിനോക്കി. അത് നടക്കില്ല എന്ന് വന്നപ്പോൾ നമ്മുടെ അതിർത്തികൾ കീഴടക്കാൻ യുദ്ധസന്നാഹം നടത്തുകയാണ് ആ നെറികെട്ട ഭരണകൂടം. 1962 ഇന്ത്യ ചൈന ഭായ് ഭായ് എന്ന് പറഞ്ഞു നടന്നു നമ്മെ പിന്നിൽ നിന്നും കുത്തിയ ചൈന.. ഇന്നും നമ്മുക്കവകാശപ്പെട്ട സ്ഥലങ്ങൾ സ്വന്തമെന്നപോലെ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ആർത്തിപിടിച്ച ആ രാക്ഷസക്കൂട്ടം. നമ്മുടെ രാജ്യത്തു വിദ്വേഷം വളർത്തി പിളർപ്പുണ്ടാക്കാൻ വിധ്വംസക ശക്തികൾക്കും തീവ്രവാദികൾക്കും പണം വാരിക്കോരി കൊടുക്കുകയാണവർ. സമസ്തലോകവും ആ ദുർ: ശക്തികൾക്ക് എതിരാണെന്ന് അവർക്ക് അറിയാം. എങ്കിലും ചതിയുടെ, വഞ്ചനയുടെ ചോരക്കൊതി പിടിച്ച വർഗ്ഗം അതെല്ലാം നിസ്സാരവൽക്കരിച്ചു കൊണ്ട് കണക്കുകൂട്ടലുകൾ നടത്തുകയാണ്..

എന്തിനെയും കച്ചവട കണ്ണോടെ കാണുന്ന ഈ വർഗത്തിനെ ഈ ലോകത്തു നിന്നും തന്നെ നിഷ്കാസനം ചെയ്യേണ്ട സമയം ഏറെക്കുറെ ആയിരിക്കുന്നു. ഭാരതത്തിനു ലോകരാഷ്ട്രങ്ങൾക്കിടയിൽ കിട്ടുന്ന അംഗീകാരവും മതിപ്പും അസൂയ നിറഞ്ഞ മനസ്സോടെ നോക്കി കാണുന്ന, നാം പിറന്ന മണ്ണിനെ പിടിച്ചടക്കി നമ്മെ അടിമകളാക്കാൻ നോക്കുന്ന ഇവരെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നമ്മുടെ കാവൽഭടന്മാർ ചൈനയുടെ ചോരക്കൊതിക്ക് മുന്നിൽ മരിച്ചുവീഴേണ്ടവരല്ല.. ഒരാളെ പ്പോലും ബലികൊടുക്കാതെ ചൈനയെ ഇനി തലയുയർത്താനാകാത്ത വിധം തകർക്കാൻ നമ്മുടെ ഓരോരുത്തരുടെയും തലച്ചോറുകളും മനസ്സുകളും സദാ സജ്ജമാകട്ടെ. നിലവിലെ നമ്മുടെ കൈവശമുള്ള ചൈനീസ് ഉത്പന്നങ്ങൾ ഈ അവസ്ഥയിൽ അത്രവേഗം നമുക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.. നിലവിലെ സാഹചര്യത്തിൽ പല വ്യവസായികൾക്കും ചൈനീസ് ബന്ധം പെട്ടെന്നുപേക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടാകും.. പക്ഷെ ഇനിയുള്ള ദിവസങ്ങളിൽ ഒരു സാധനം വാങ്ങുമ്പോൾ.. ഒരു സേവനം തിരഞ്ഞെടുക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ ചൈനയുടെ ചോരക്കൊതി പിടിച്ച ഭീകരമുഖങ്ങൾ ആകണം. എക്കാലവും നമ്മെ തകർക്കാൻ ശ്രമിച്ചിട്ടുള്ള ഇവരുടെ ചതിയുടെ കഥകളാകണം നാം ഓർക്കേണ്ടത്.. നാം വാങ്ങുന്ന ഓരോ ചൈനീസ് നിർമ്മിത ഉല്പന്നവും അതിനു നാം ചിലവഴിക്കുന്ന ഓരോചില്ലിയും ചെന്ന് ചേരുന്നത് നമ്മെ തകർക്കാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്കാണ് എന്നത് മറക്കരുത്. പരമാവധി നമ്മുടെ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ശീലമാക്കുക.

യുവാക്കളോട് ..

ടിക് ടോക് പോലുള്ള ചൈനീസ് ആപ്പുകളോടുള്ള അഡിക്ഷൻ ഒഴിവാക്കാൻ സ്വയം സജ്ജരാകുക. ചൈനീസ് ആപ്പുകളുടെയും ചൈനീസ് ഉത്പന്നങ്ങളുടെയും പ്രചാരണവും ഉപഭോഗവും കുറക്കാനും ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങാനും മറ്റുള്ളവരെ പ്രേരിപ്പിക്കുക.. നമ്മുടെ ഓരോരുത്തരുടെയും കർമ്മമേഖലയിൽ നിന്നും കൊറോണപോലും നാണിച്ചു നിൽക്കുന്ന ഈ ചൈനീസ് കീടാണുക്കളെ , അവരുടെ സ്വാധീനത്തെ ഒഴിവാക്കാനും നിർമ്മാർജനം ചെയ്യാനും ഒരു ധീര സൈനികനെ , സൈനികയെപ്പോലെ മുന്നണി പ്പോരാളികളാകുക..

ഓർക്കുക .ഇന്ത്യയുണ്ടായാലേ നാമുള്ളൂ..

നമ്മുടെ രാഷ്ട്രം നശിച്ചാൽ അത് നമ്മുടെയും നാശമാണ്.. നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആത്മാഭിമാനത്തിനും കളങ്കം വരുത്താൻ ഒരു ശക്തിയെയും നാം അനുവദിക്കരുത്. അതിനു നാം ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരു മനസ്സോടെ ഇന്ത്യക്കാരനായി ചിന്തിക്കണം. ഇന്ത്യക്കാരനായി പ്രവർത്തിക്കണം. കൊറോണയെ തുരത്താനും ചെറുക്കാനും കാണിക്കുന്ന അതെ ആത്മ വീര്യത്തോടെ ചൈനയ്‌ക്കെതിരെ കൈകോർക്കണം. ചൈനയെ ചെറുത്തുതോല്പിക്കാനുള്ള തുടക്കം ഓരോ വ്യക്തിയിൽ നിന്നുമാകട്ടെ.. ഓരോ കുടുംബത്തിൽ നിന്നുമാകട്ടെ..

ചൈനയെ കീഴടക്കി വിഭജിച്ചു ചെറുരാജ്യങ്ങളാക്കി ലോക സമാധാനം പുന:സ്ഥാപിക്കാനുള്ള ആദ്യശ്രമങ്ങൾ നമ്മളിൽ നിന്നും തുടങ്ങട്ടെ.. നിൻ നാം പിറന്ന മാൻ ഇന് നേരെ വെറി പിടിച്ച ദൃഷ്ടിയോടെ ഇവർ വരാതിരിക്കാൻ അത് തന്നെ വേണ്ടിവരും .. കൊറോണയെ തോൽപിക്കാൻ തീരുമാനിച്ചുറപ്പിച്ച നമ്മുടെ പോരാട്ടവീര്യത്തിനു അത് കഴിയും തീർച്ച ..

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here