ഗുരുവായൂർ: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുവാൻ കഴിയാത്തതിൻ്റെ പേരിൽ മലപ്പുറം ജില്ലയിലെ വളഞ്ചേരി മേഖലയിലെ കോളനിയിൽ പട്ടിക വിഭാഗത്തിൽപ്പെട്ട ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് തൃശ്ശൂർ ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി സി.കെ. രവീന്ദ്രനാഥിൻ്റെ പുതുക്കാട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഓഫീസിന് മുന്നിലുള്ള റോഡിൽ വച്ച് മാർച്ച് പൊലീസ് തടഞ്ഞു തുടർന്ന് ധർണ്ണ കെ പി എം എസ് സംസ്ഥാന ഖജാൻജി പികെ സുബ്രൻ ഉത്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസം സർക്കാർ തുടങ്ങുന്നതിന് മുൻപ് കെ പി എം എസ് അടക്കമുള്ള സംഘടനകൾ ഇത്തരംവിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നും പാവപ്പെട്ട വിവിധ വിഭാഗങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പട്ടിക വിഭാഗങ്ങൾ, ആദിവാസി ഊരുകളിൽ, നെറ്റ് കണക്ഷനോ ടിവി യോ മൊബൈലോ കറൻ്റ് പ്പോലും ഇല്ലാത്തവരുണ്ടെന്നും ഇവരുടെ കാര്യത്തിൽ കൃത്യമായ നിലപാട് ഇല്ലാതെ സർക്കാർ എടുത്ത നയം തിരുത്തി പോകണമെന്നും വിവേചന രഹിതമായ വിദ്യാഭ്യാസം ഒരുപോലെ നൽകുവാൻ ഓൺലൈൻ വിദ്യാഭ്യാസ സാമഗ്രികൾ വിവരശേഖരണം നടത്തി എല്ലാവർക്കും നൽകുവാനുള്ള നടപടി സർക്കാർ കൈകൊള്ളാൻ തയ്യാറാകണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.എ.ശിവൻ തുടങ്ങിയവർ സംസാരിച്ചു. പി.പി.മുരളി പി.എസ്.മനോജ്, എൻ.വി.ശിവദാസ്, എം.എ.ഗിരി എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here