“എംപീസ് ഹരിതം ” ; പദ്ധതിയുടെ ഗുരുവായൂർ നിയോജക മണ്ഡലം ഉത്ഘാടനം ബഹു: MP ശ്രീ T.N പ്രതാപൻ നിർവ്വഹിച്ചു..

ഗുരുവായൂർ : ജൈവപച്ചക്കറി കൃഷിയിലൂടെ ത്യശൂർ പാർലമെന്റ് മണ്ഡലത്ത് സ്വയം പര്യാപ്തത കാർഷിക മേഖലയാക്കുന്നതിനായി ടി എന്‍ പ്രതാപൻ എം പി . നടപ്പി ലാ ക്കുന്ന എംപീസ് ഹരിതം പദ്ധതിയുടെ ഗുരുവായൂർ നിയോജക മണ്ഡലം ഉത്ഘാ ടനം പുന്നയൂർക്കുളത്തെ നോഡൽ ഏജൻസിയായ പുന്നയൂർക്കുളം സർവ്വീസ് സഹ കരണ ബാങ്ക് നേരിട്ട് ക്യഷി ഇറക്കുന്ന കുന്നത്തുർ സെന്ററിൽ വെച്ച് . പി . എൻ . പ്രതാപൻ എം.പി. നിർവ്വഹിച്ചു . ഗുരുവായൂർ നിയോജക മണ്ഡലം കോഡിനറ്റർ . ഒ . കെ . ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കോ – ഓഡിനേറ്റർ . കെ . വി . ദാസൻ മുഖ്യപ്രഭാഷണം നടത്തി . എംപീസ് ഹരിതം പദ്ധതിയിലേക്ക് പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് സംഭാവനയായി നൽകുന്ന ഏഴ് ഇനം പച്ചക്കറി വിത്തുകൾ അടങ്ങിയ 200 പാക്കറ്റ് വിത്ത് ബാങ്ക് പ്രസിഡണ്ട് . പി . ഗോപാലൻ എം.പിക്ക് കൈമാറി .

എംപീസ് ഹരിതം പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറിയുടെ ചന്ത ഈ വരുന്ന ഓണക്കാലത്ത് ബാങ്കിൽ ആരംഭിക്കുന്നതിനുളള സഹായസഹകരണങ്ങൾ ബാങ്കിന് ചെയ്തു കൊടുക്കുമെന്ന് എം.പി അറിയിച്ചു .ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പസിഡണ്ട് . വി.കെ.ഫസലുൽ അലി , പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് എ.എം. അലാവുദീൻ , ബാങ്ക് വൈസ് പ്രസിഡണ്ട് . എ.വൈ. കുത്തിമൊയ്തു , വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . എൻ.എം.കെ. നബിൽ , മണ്ഡലം പ്രസിഡണ്ട് . എൻ.ആർ , ഗഫൂർ എന്നിവർ സംസാരിച്ചു . പഞ്ചായത്ത് കോർഡിനേറ്റർ രാജേഷ് പാഴിയാർ സ്വാഗതവും , ബാങ്ക് സെക്രട്ടറി എ.കെ. സതീഷ്കുമാർ നന്ദിയും രേഖപ്പെടുത്തി..

ഗുരുവായൂർ മണ്ഡലം ഉൽഘാടനം എല്‍ എഫ് കോളേജിൽ എം പി നിർവ്വഹിച്ചു. മണ്ഡലം കോർഡിനേറ്റർ കെ പി എ റഷീദ് ലിറ്റിൽ ഫ്ലവർ കോളേജ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ മേരി, പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ,, ബാലൻ വാറണാട്, കെ പി ഉദയൻ, സി.എസ്. സൂരജ്, ടെക്നിക്കൽ കോർഡിനേറ്റർ റിട്ട: കൃഷി ഓഫീസർ സുബ്രഹ്മണ്യൻ, എന്‍ . വാസുദേവൻ എന്നിവർ സംസാരിച്ചു. മണ്ഡലം കോർഡിനേറ്റർ
KPA റഷീദ് സ്വാഗതവും വഹാബ് എടപ്പുള്ളി നന്ദിയും പറഞ്ഞു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here