ഉത്ര കൊലക്കേസ് ; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍..

കൊല്ലം: ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ എടുത്തു. പറക്കോട്ടെ വീട്ടിലെത്തിയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്നും സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്നും ഉത്രയുടെ അച്ഛൻ വിജയസേനന്‍ പറഞ്ഞിരുന്നു. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here