തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർന്നുള്ള മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറും.

ADVERTISEMENT

നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാകും സഞ്ചരിക്കുക. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെയായിരിക്കും ചുഴലിക്കാറ്റിന്റെ വേഗത. നാളെ വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും, ദാമനും ഇടയിൽ നിസർഗ കരയിൽ പ്രവേശിപ്പിക്കാനാണ് സാധ്യത.മഹാരാഷ്ട്രയുടെ വടക്കൻ തീരങ്ങളിലും ഗുജറാത്തിന്റെ തെക്കൻ തീരങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നൽകി. കാലവർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമാകാനും, മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാൽ തീര പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയകർശന നിരോധനം തുടരുകയാണ്.താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.പൊതു ജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here