ഗുരുവായൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ഗുരുവായൂർ നഗരസഭ കൗൺസിലറും മുൻ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനുമായിരുന്ന സുരേഷ് വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ വേണ്ടി  നഗരസഭ ടൗൺ ഹാളിൽ ചെയർപേഴ്സൺ എം രതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.

ADVERTISEMENT

ഗുരുവായൂരിന്റെ വികസന വഴിയിലെ സൗമ്യത നിറഞ്ഞ പൊതു പ്രവർത്തകനെയാണ് നാടിന് നഷ്ടമായതെന്ന് മുൻ ചെയർപേഴ്സൺ പ്രൊഫ: പി കെ ശാന്തകുമാരി അനുസ്മരിച്ചു .

നഗരസഭയുടെ പരിപാടികൾ വിജയകരമായി നടപ്പിലാക്കുന്നതിലും പൊതു സാമൂഹിക ഇടപെടലുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഊർജ്ജം പകർന്നിരുന്നതായി സഹപ്രവർത്തകരും ജീവനക്കാരും ഓർത്തെടുത്തു.

കൗൺസിലർമാരായ ആർ വി അബ്ദുൾ മജീദ്, നിർമ്മല കേരളൻ, ടി എസ് ഷെനിൽ, എം എ ഷാഹിന, റഷീദ് കുന്നിക്കൽ, ആന്റോ തോമസ്, ബഷീർ പൂക്കോട്, മാഗി ആൽബർട്ട്, പ്രസാദ് പൊന്നരാശ്ശേരി, ഹബീബ് നാറാണത്ത്, ഹെൽത്ത് സൂപ്പർവൈസർ ആർ സജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ സി കെ രജിത് കുമാർ, ജീവനക്കാരനായ ആർ രാജഗോപാൽ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here