അബുദാബി: യു.എ.ഇയില്‍ 661 പേര്‍ക്ക് കൂടി പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 386 പേര്‍ രോഗമുക്തി നേടി. രണ്ട് മരണങ്ങളും മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 34,557 ആയി. 17,932 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായാത്. ആകെ മരണസംഖ്യ 264 ആണ്.

37,000 പുതിയ കോവിഡ് -19 ടെസ്റ്റുകളും രാജ്യത്തുടനീളം നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. Qഎല്ലാ രോഗികളും വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിച്ച മന്ത്രാലയം, മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുകയും കൂടുതൽ അണുബാധകൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ വൈദ്യോപദേശങ്ങളും സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here