ചാവക്കാട്: തെരുവുനായ ശല്ല്യം രൂക്ഷമായ ചാവക്കാട് മുനിസിപ്പാലിറ്റി ഇരുപത്തിരണ്ടാം വാർഡിലെ ബിജെപി പ്രവർത്തകർ മുനിസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി. വാർഡിലെ ബേബിറോഡിനു പടിഞ്ഞാറുവശത്തെ മേഖലയിലാണ് തെരുവുനായശല്യം കാരണം ജനങ്ങൾ ഭീതിയിലായിരിക്കുന്നത്. കുട്ടികളെയും വൃദ്ധജനങ്ങളെയുമടക്കം നായ്ക്കൾ ഓടിച്ചിട്ട് ആക്രമിക്കുന്നത് സ്ഥിരമാണ്. പ്രദേശവാസികൾ കൗൺസിലറോടും മുനിസിപ്പാലിറ്റിയിലും പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് ബിജെപി പ്രവർത്തകർ ഒപ്പുശേഖരണം നടത്തി നിവേദനം തയ്യാറാക്കിയത്. വാർഡ് കമ്മിറ്റി കൺവീനർ സഞ്ജു ശ്രീറാം, ശത്രുസിൻ. പി. ബി എന്നിവർ ചേർന്ന് നിവേദനം മുനിസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here