താക്കോല്‍ ദാനം മന്ത്രി സുനില്‍കുമാര്‍ നിര്‍വഹിച്ചു ; മീനുവിനും കുടുംബത്തിനും ഇനി സമാധാനത്തോടെ തല ചായ്ക്കാം

ഗുരുവായൂര്‍ : നഗരസഭ 26-ാം വാര്‍ഡില്‍ ഇരിങ്ങപ്പുറം മൈത്രി ജംഗ്ഷന് സമീപം പുന്നത്തൂര്‍ വീട്ടില്‍ മീനു എന്ന വയോധികക്കും കുടുംബത്തിനും സി.പി.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കൃഷിവകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ എം രതി ടീച്ചര്‍, ഗുരുവായൂര്‍ ദേവസ്വം മെമ്പറും മുന്‍ എംഎല്‍എയുമായ കെ അജിത് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീര്‍, മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍,  സിപിഐ എം കോട്ടപ്പടി ലോക്കല്‍ സെക്രട്ടറി എ എസ് മനോജ്, സിപിഐ പൂക്കോട് ലോക്കല്‍ സെക്രട്ടറി കെ കെ ജ്യോതിരാജ്, അസി. സെക്രട്ടറി രാജീവ് താഴിശ്ശേരി, പ്രസ് ഫോറം പ്രസിഡണ്ട് ലിജിത് തരകന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിലവില്‍ ഷീറ്റുമേഞ്ഞ കുടിലിലാണ് മീനു കഴിഞ്ഞിരുന്നത്. നിരവധി സുമനസുകളുടെ സഹകരണത്തോടെ 5 ലക്ഷം രൂപ ചിലവഴിച്ചാണ് ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനും എഐവൈഎഫ് മണ്ഡലം പ്രസിഡണ്ടുമായ അഭിലാഷ് വി ചന്ദ്രന്‍ സെക്രട്ടറിയായ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ലത്തീഫ് കുഞ്ഞിമോന്‍ കണ്‍വീനറായുള്ള കമ്മിറ്റി മീനുവിനായി സുന്ദര ഭവനം യാഥാര്‍ത്ഥ്യമാക്കിയത്

guest
0 Comments
Inline Feedbacks
View all comments