വടക്കേകാട്: കർഷകമോർച്ച ബിജെപി വടക്കേകാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളേങ്ങാട്ടിൽ സുധീർ ,സിന്ധു ദമ്പദികളെ എ. വേലായുധ കുമാർ (ബിജെപി, ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്) , രതീഷ് തെക്കുംതല (കർഷക മോർച്ച ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി) അധ്യക്ഷത വഹിച്ചു. തുടർന്ന് പഞ്ചായത്തിലെ വിവിധ മേഖലയിലെ ക്ഷീര കർഷകരെയും ആദരിച്ചു. ബിജെപി കർഷക മോർച്ച സംസ്ഥാന വ്യാപകമായി ക്ഷീരകർഷകരെ ആദരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.
പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം. ക്ഷീരൊല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.
2001മുതൽക്കാണ് FAO World Milk Day ആചരിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും ദേശീയ പാൽ ദിനമായി ജൂൺ മാസമോ അതിനടത്ത ദിങ്ങളിലൊന്നോ കൊണ്ടാടിയിരുന്നു. അതിനാൽ ജൂൺ ഒന്ന് തന്നെ ക്ഷീരദിനമായി തിരിഞ്ഞെടുക്കുകയായിരുന്നു.സുഭാഷ് വെങ്ങളത്ത് ( ബിജെപി വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്) ,ജിതേഷ് വൈലത്തൂർ ( ജന.സെക്രട്ടറി) രാജേഷ് പി ( സെക്രട്ടറി), ദിലീപ് കൗക്കാനപ്പെട്ടി (സെക്രട്ടറി) സി.കെ രാജൻ ,നിജു ചക്കിത്തറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here