തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും. ടോംജോസ് വിരമിച്ച ഒഴിവിലാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. കേരളത്തിന്റെ 46-മത് ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. 1986 ബാച്ച്‌ ഐഎഎസ് കാരനാണ്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്.

ADVERTISEMENT

ചീഫ് സെക്രട്ടറിയായി 23 മാസത്തെ സേവനത്തിന് ശേഷം ഇന്നലെയാണ് ടോം ജോസ് വിരമിച്ചത്. ഡോ. വിശ്വാസ മേത്ത ചീഫ് സെക്രട്ടറിയാകുന്നതോടെ, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയായി ടി കെ ജോസിനെ സര്‍ക്കാര്‍ നിയമിച്ചു. റവന്യൂ വകുപ്പ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെയും നിയമിച്ചു. ഡോ. വി വേണുവിനെ ആസൂത്രണ വകുപ്പ് സെക്രട്ടറിയായിട്ടാണ് മാറ്റിയത്.

COMMENT ON NEWS

Please enter your comment!
Please enter your name here