ഒന്നര മണിക്കൂർ മുൻപ് എത്തണം, ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്യണം ; ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഇന്നുമുതൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കണം യാത്രക്കാർ എത്തേണ്ടതും യാത്ര ചെയ്യേണ്ടതും. കൂടാതെ ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് എത്തി ഹെൽത്ത് സ്ക്രീനിങ് അടക്കം പൂർത്തിയാക്കിയാലേ യാത്ര ചെയ്യാൻ സാധിക്കുകയുളളൂ.

യാത്രക്കാർക്കായി റെയിൽവേ പുറപ്പെടുവിച്ച നിർദേശങ്ങൾ ഇങ്ങനെയാണ്.

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ.

ടി​ക്ക​റ്റു​ക​ൾ 120 ദി​വ​സം മു​മ്പ് വ​രെ ബു​ക്ക് ചെ​യ്യാം.

ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തണം.

ഹെൽത്ത് സ്ക്രീനിങ്, ടിക്കറ്റ് ചെക്കിങ്ങ് എന്നിവ പൂർത്തിയാക്കണം.

പനിയുളളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല

ആരോ​ഗ്യ സേതു ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.

ഭക്ഷണം, വെളളം, സാനിറ്റൈസർ എന്നിവ യാത്രക്കായി കരുതണം.

യാ​ത്ര​ക്കി​ട​യി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടാ​ൽ 138 /139 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ട്രെ​യി​ൻ എ​ത്തി 30 മി​നി​റ്റി​ന​കം സ്​​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​ക​ണം.

താമസിച്ച് എത്തി സ്ക്രീനിങ് പൂർത്തിയാക്കാത്തവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല.

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും യാത്രയ്ക്ക് അനുവദിക്കില്ല.

പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ് ഉ​ണ്ടാ​കി​ല്ല.

ഡേ/​എ​ക്സ്പ്ര​സ്​ ട്രെ​യി​നു​ക​ളി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക്​ മാ​ത്ര​മേ നോ​ൺ​സ്ലീ​പ്പ​ർ, സി​റ്റി​ങ്​ കോ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ.

ചാർട്ട് തയ്യാറായ ശേഷം ഒഴിവുളള സീറ്റുകളിൽ ഇനിമുതൽ രണ്ട് മണിക്കൂർ മുൻപ് റിസർവേഷൻ അനുവദിക്കും.

റിസർവേഷൻ കൗണ്ടറുകൾ

തിരുവനന്തപുരം ഡിവിഷന് കീഴിൽ 11 സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തനസജ്ജമായിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, എറണാകുളം സൗത്ത്, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും മറ്റ് സ്റ്റേഷനുകളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് പ്രവർത്തന സമയം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here