ഗുരുവായൂർ: 1985-ൽ എടക്കഴിയൂർ ഗവ.എൽ.പി.സ്കൂളിൽ നിന്നും ആരംഭിച്ച 35 വർഷത്തെ അധ്യാപന ജീവിതം ഗവ.ഫിഷറീസ് യു.പി. സ്കൂൾ പുത്തൻകടപ്പുറം, ഗവ. ഫിഷറീസ് യു.പി. സ്കൂൾ ബ്ലാങ്ങാട് , ഗവ. യു.പി. സ്കൂൾ ഗുരുവായൂർ എന്നിവിടങ്ങളിലായി 31. 5.20 ന് പൂർത്തീകരിച്ചു.2009 ലെ സംസ്ഥാന അധ്യാപക അവാർഡ് നേടിത്തന്നത് പ്രധാനമായും ഗവ. ഫിഷറീസ് യു.പി.സ്കൂളിലെ പ്രവർത്തനങ്ങളാണെന്ന് ടീച്ചർ ദിന വാർത്തയോട് പറഞ്ഞു:. 2005 ൽത്തന്നെ കരനെൽ കൃഷി, കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം എന്നീ നൂതനാശയങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു.

ADVERTISEMENT

കുട്ടികളുടെ എണ്ണം കുറവായതു കൊണ്ട് അനാദായകരമായ സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഗുരുവായൂർ ഗവ.യു.പി. സ്കൂളിനെ ചാവക്കാട് ഉപജില്ലയിലെത്തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റുന്നതിനും കുട്ടികളുടെ എണ്ണത്തിൽ വർദ്ധന വരുത്തുന്നതിനും നഗരസഭയുടേയും രക്ഷിതാക്കളുടേയും സഹാധ്യാപകരുടേയും കൂട്ടായ നേതൃത്വത്തിൽ സാധിച്ചു എന്നുള്ളത് കൃതാർത്ഥത നൽകുന്നുവെന്നും ടീച്ചർ പറഞ്ഞു. തുടർന്നും ഈ വിദ്യാലയത്തിൻ്റെ ഓരോ ചുവടു വയ്പിലും ആത്മാർത്ഥമായി സഹകരിക്കും. ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ പരിപാടികളായ ‘കുഞ്ഞു മലയാളം’ ( പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപാടി ) വേനൽ പറവകൾ തുടങ്ങിയവയ്ക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചതിലും ചാരിതാർത്ഥ്യമുണ്ട് . ഗുരുവായൂരിലെ കലാ-സാംസ്കാരിക സാമൂഹിക മേഖലകളിൽ സജീവമയിക്കൊണ്ട് പ്രവർത്തിക്കാനാഗ്രഹിക്കുന്നുവെന്നും ടീച്ചർ അറിയിച്ചു പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത സാമൂഹ്യ-ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുന്ന ജയറാംആലക്കലിൻ്റെ സഹധർമ്മിണിയാണ് ലതിക ടീച്ചർ.

COMMENT ON NEWS

Please enter your comment!
Please enter your name here