സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മാവൂർ സ്വദേശിനി സുലേഖയാണ് മരിച്ചത്. 56 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മെയ് 25നാണ് സുലേഖ റിയാദിൽ നിന്ന് കേരളത്തിലെത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ സുലേഖയ്ക്ക് പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മെയ് 27നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്നു സുലേഖ. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.