ചാവക്കാട് നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിലുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ മാലിന്യങ്ങൾ നിക്ഷപിക്കുന്നത് ബിജെപി പ്രവർത്തകർ തടഞ്ഞു.

ചാവക്കാട് ചാവക്കാട് നഗരസഭയിലെ കാനകളിൽ നിന്നും മാർക്കറ്റിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ കുറെ കാലമായി മുനിസിപ്പൽ ഗ്രൗണ്ട് പരിസരത്താണ് നിക്ഷേപിക്കുന്നത്. പച്ചക്കറി വേസ്റ്റുകളും പ്ലാസ്റ്റിക് വേസ്റ്റുകളും ഗ്രൗണ്ട് പരിസരത്ത് കുന്നുകൂടി കിടക്കുകയാണ്. ഇരുപതോളം വീടുകൾ ഗ്രൗണ്ട് പരിസരത്തുണ്ട്. മഴക്കാലം തുടങ്ങിയാൽ ഈ വേസ്റ്റുകളിൽ നിന്നുള്ള മലിനജലം ഈ വീടുകളിലേക്കും കനോലികനാലിലേക്കും ഒഴുകി വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഈ പശ്ചാത്തലത്തിലാണ് മാലിന്യം നിക്ഷേപിക്കാൻ വന്ന വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചത്. ബിജെപി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയംഗം അൻമോൽ മോത്തിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മാലിന്യവുമായി വന്ന വാഹനം തടഞ്ഞത്. ചാവക്കാട് മുനിസിപ്പൽ ഗ്രൗണ്ട് പരിസരം ട്രഞ്ചിങ് ഗ്രൗണ്ട് ആക്കാനാണ് മുനിസിപ്പാലിറ്റി ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. പ്രവർത്തകരായ റിബിൻ നരിയമ്പുള്ളി, അനൂപ് കുറുമ്പൂർ, ദിലീഷ് ഭാസ്കർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here