ഗുരുവായൂര്‍ : ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ പ്രവാസികളുടെ രണ്ടാമത്തെ സംഘം ഗുരുവായൂരില്‍ എത്തി . ഞായറാഴ്ച രാവിലെയാണ് ഒമാനില്‍ നിന്ന് എത്തിയ 45 അംഗ സംഘം ഗുരുവായൂരില്‍ എത്തിയത് .ഇവരെ ദേവസ്വത്തിന്റെ കൌസ്തൂഭം റസ്റ്റ്‌ ഹൗസില്‍ ആണ് താമസിപ്പിക്കുന്നത് .ആദ്യം എത്തിയ അബുദാബി സംഘത്തിന് മമ്മിയൂരിലെ സ്വകാര്യ ലോഡ്ജില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചിരുന്നത് . മന്ത്രി നേരിട്ടാണ് ഇവരെ സ്വീകരിക്കാന്‍ പുലര്‍ച്ചെ എത്തിയത് . എന്നാല്‍ രണ്ടാമത് എത്തിയ സംഘത്തെ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല .നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്വീകരിക്കാന്‍ ഉണ്ടായിരുന്നത് ഇവര്‍ക്ക് നഗര സഭയുടെ സമൂഹ അടുക്കളയില്‍ നിന്നാണ് ഭക്ഷണം നല്‍കുന്നത് . പണം കൊടുത്ത് താമസിക്കുന്ന 14 പേര്‍ കെ റ്റി ഡി സിയുടെ നന്ദനത്തിലും ,രണ്ടു പേര്‍ ടാമിറന്റിലും ഉണ്ട് .അന്യ സംസ്ഥാനത്ത്‌ നിന്ന് എത്തിയ ഏഴുപേര്‍ ശിക്ഷക്ക് സദനിലും താമസിക്കുന്നുണ്ട് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here