കോവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി

ചാവക്കാട്: കൊവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി ഖത്തറില്‍ നിര്യാതനായി . ചാവക്കാട് ഇരട്ടപ്പുഴ വടകൂട്ട് മോഹനൻ(58) ആണ് മരണപ്പെട്ടത് .ദോഹയിലെ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ദോഹ ഖത്തറിൽ നടക്കും. തൃശൂർ ജില്ല സൗഹൃദവേദി ഗുരുവായൂർ സെക്ടർ അംഗമാണ്. 35വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാട്ടിൽ വന്നുപോയതാണ്. ഭാര്യ:ഗിരിജ.മക്കൾ:ഗോകുൽ കൃഷ്ണ(ഡിഗ്രി വിദ്യാർത്ഥി വിസ്‌ടം കോളേജ് പാവറട്ടി),ശ്യാം പ്രസാദ്(പത്താം ക്ലാസ്,ജിഎച്എസ് മണത്തല)

guest
0 Comments
Inline Feedbacks
View all comments