ഗുരുവായൂർ: അന്തരിച്ച നഗരസഭ കൗൺസിലറും , മാധ്യമപ്രവര്‍ത്തകനും  മുൻ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനും ജനതാദള്‍ എസ് സംസ്ഥാന സമിതി അംഗവുമായിരുന്ന സുരേഷ് വാര്യർക്ക് ഗുരുവായൂരിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി നല്‍കി . അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം 30 / 05 / 2020 ന് വൈകീട്ട് 6 മണിയോടെയാണ് അന്തരിച്ചത് .
ഞായറാഴ്ച രാവിലെ 8 മണിയോടെ നഗരസഭ ടൗൺ ഹാളിലും തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലും പൊതുദർശനത്തിന് വെച്ച ശേഷം നഗരസഭ ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചു .

ADVERTISEMENT

നഗരസഭയുടെ പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലതയോടെ ഇടപെടുന്ന അദ്ദേഹം നാടിന്റെ എല്ലാ മേഖലകളിലും നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു.
ഗുരുവായൂരിന്റെ വികസന വഴിയിലെ സൗമ്യനായ സാന്നിധ്യമായ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുൻ മന്ത്രിമാരായ മാത്യു ടി തോമസ് , ജോസ് തെറ്റയിൽ , കെ വി അബ്ദുൾ ഖാദർ എം എൽ എ , ഗീത ഗോപി എം എൽ എ , പി ടി കുഞ്ഞിമുഹമ്മദ് , ദേവസ്വം ചെയർമാൻ അഡ്വ : കെ ബി മോഹൻദാസ് , എ ബേബി ജോൺ , എം കൃഷ്ണദാസ് , എൻ കെ അക്ബർ , ഓട്ടോ കാസ്റ്റ് ചെയര്‍മാന്‍ പ്രദീപ്കുമാര്‍ ,ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ആയ അജിത്‌ , കെ വി ഷാജി ,സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം എം കെ രമേഷ് കുമാര്‍ തുങ്ങിയവർ എത്തിയിരുന്നു .
നഗരസഭയ്ക്ക് വേണ്ടി ചെയർപേഴ്സൺ എം രതി ടീച്ചർ , സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു . പ്രസ് ക്ലബിനു വേണ്ടി ആർ ജയകുമാർ റീത്ത് സമർപ്പിച്ചു. അനുശോചന യോഗത്തിൽ പ്രസ്സ് ക്ലബിനു വേണ്ടി വി.പി. ഉണ്ണികൃഷ്ണൻ സംസാരിച്ചു..

പൊതുദര്‍ശനത്തിനുശേഷം പത്തുമണിയോടെ വാര്യരുടെ മൃതദേഹം സ്വവസതിയിലെത്തിച്ച് ചടങ്ങുകള്‍ക്ക് ശേഷം ഗുരുവായൂര്‍ നഗരസഭ വാതക ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. തുടര്‍ന്ന്‍ ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ എം. രതിടീച്ചറുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന അനുശോചനയോഗം, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മുന്‍ എം എല്‍ എ പി ടി കുഞ്ഞുമുഹമ്മദ് , ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ ,ജനത ദള്‍ ജില്ല പ്രസിഡന്‍റ് പി ടി അഷറഫ് ,വിവിധ കക്ഷി നേതാക്കള്‍ ആയ എം കൃഷ്ണദാസ്‌ ,ആര്‍ വി അബ്ദു രഹിം .ഇ പി സുരേഷ് ,ജേക്കബ് ,ബാലന്‍ വാറനാട്ട് പി ഐ സൈമണ്‍ ,പി കെ സൈതാലി കുട്ടി ,ഇക്ബാല്‍ , മാധ്യമ പ്രവര്‍ത്തക സംഘടന നേതാക്കളായ ലിജിത് തരകന്‍ ,വി പി ഉണ്ണികൃഷ്ണന്‍ ,കൌണ്‍സിലര്‍മാരായ ടി ടി ശിവദാസന്‍ ,എ ടി ഹംസ ,ശൈലജ ദേവന്‍ ,ബാബു ആളൂര്‍ ,കെ പി വിനോദ് ,പി എസ് രാജന്‍ ,വ്യാപാരി നേതാവ് സി ഡി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു . അകാലത്തില്‍ വിടവാങ്ങിയ സഹപ്രവര്‍ത്തകന് സ്മാരകമായി നിര്‍മാണത്തില്‍ ഇരിക്കുന്നതോ അല്ലെങ്കില്‍ പുതിയ പദ്ധതിക്കോ അദ്ദേഹത്തിന്‍റെ പേരിടണമെന്ന് യോഗത്തില്‍ സ്വാഗതം പറഞ്ഞ വൈസ് ചെയര്‍മാന്‍ അഭിലാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു

COMMENT ON NEWS

Please enter your comment!
Please enter your name here