സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും; ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളാണ് ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്നത്. ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. ഇത്തരം വിദ്യാര്‍ഥികളെ കണ്ടെത്താനും സൗകര്യം ഒരുക്കാനും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. അയല്‍വീടുകള്‍, ഗ്രന്ഥശാലകള്‍, അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സേവനം തേടും. ഓരോ ക്ലാസിന്റെയും സംപ്രേഷണത്തിനുമുമ്പ് അധ്യാപകര്‍ കുട്ടികളുമായി ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കും. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ ഒരു വിദ്യാര്‍ഥിക്കുപോലും ക്ലാസ് നഷ്ടമാകുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചു.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷനം ചെയ്യുന്ന പാഠഭാഗങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് വെബ്ബിലും മൊബൈല്‍ ആപ്പിലും സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാകും. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം ഒരുക്കുന്നത്. പ്ലസ് വണ്ണിനെ ഒഴിവാക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: www.kite.kerala.gov.in

ക്ലാസ് സംപ്രേഷണംചെയ്യുന്ന സമയം (തിങ്കള്‍മുതല്‍ വെള്ളിവരെ )

പ്ലസ് ടു -രാവിലെ 8.30 മുതല്‍ 10.30 വരെ, പുനഃസംപ്രേഷണം രാത്രി 7- 9

പത്താം ക്ലാസ് -രാവിലെ 11.00 മുതല്‍ 12.30 വരെ, പുനഃ സംപ്രേഷണം വൈകീട്ട് 5.30-7.30

ഒന്ന്- രാവിലെ 10.30 മുതല്‍ 11 വരെ

രണ്ട് -പകല്‍ 12.30 മുതല്‍ 1 വരെ

മൂന്ന്- പകല്‍ ഒന്നുമുതല്‍ 1.30 വരെ

നാല് – ഒന്നര മുതല്‍ രണ്ടുവരെ

അഞ്ച് – രണ്ട് മുതല്‍ രണ്ടരവരെ

ആറ്‌ – രണ്ടര മുതല്‍ മൂന്നുവരെ

ഏഴ് – മൂന്നു മുതല്‍ മൂന്നരവരെ

എട്ട് – മൂന്നര മുതല്‍ നാലരവരെ

ഒമ്ബത് -നാലര മുതല്‍ അഞ്ചരവരെ

പുനഃസംപ്രേഷണം ശനി, ഞായര്‍ ദിവസങ്ങളില്‍ (ക്ലാസ്, ശനി, ഞായര്‍ എന്ന ക്രമത്തില്‍)

ഒന്ന്, 8.00- 9.00, 8.00-900

രണ്ട്, 9.00 -10.30, 9.30-10.30

മൂന്ന്, 10.30-11.30, 10.30-12.00

നാല്, 11.30-12.30, 12.00-1.30

അഞ്ച്, 12.30-2.00, 1.30-2.30

ആറ്‌, 2.00-3.00, 2.30-.400

ഏഴ്, 3.00-4.30, 4.00-5.00

എട്ട്, 4.30-7.00, 5.00-7.30

ഒമ്പത്, 7.00-9.30, 7.30-10.00

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button