ഗുരുവായൂര്‍: മാധ്യമപ്രവര്‍ത്തകനും ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലറും മുന്‍ സ്ഥിരംസമിതി അധ്യക്ഷനും ജനതാദള്‍ എസ് സംസ്ഥാന സമിതി അംഗവുമായ സുരേഷ് വാര്യര്‍ (53) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. . നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്റരിനറെ സഹായത്തോടെയായിരുന്നു ജീവന് നിലനിറുത്തിയിരുന്നത് വൈകീട്ട് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു .ഗുരുവായൂര്‍ പതിനാലാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സുരേഷ് വാരിയര്‍ മുന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ആയിരുന്നു . കെ.എസ്.യു എസ്, യൂത്ത് കോൺഗ്രസ് എസ്, കോൺഗ്രസ് എസ് എന്നീ പ്രസ്ഥാനങ്ങളുടെ ജില്ല – സംസ്ഥാന നേതൃപദവികൾ വഹിച്ചിട്ടുണ്ട്. വർത്തമാനം, ജനയുഗം എന്നീ പത്രങ്ങളുടെ ഗുരുവായൂർ ലേഖകനായിരുന്നു. ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറത്തിൻറെ ഭാരവാഹിയായിരുന്നു.
ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മുതല്‍ 9 വരെ ടൌൺ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം രാവിലെ പത്തിന് നഗരസഭ ക്രിമറ്റോറിയത്തിൽ നടക്കും. പെരുന്തട്ട വാര്യത്ത് പരേതനായ രാജൻ വാര്യരാണ് പിതാവ്. മാതാവ് മാരായമംഗലം വാര്യത്ത് ലീല വാരസ്യാർ. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും, നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷയുമായ രാഗി എസ്.വാര്യര്‍ ആണ് ഭാര്യ. ഭൂമിക, അനാമിക എന്നിവർ മക്കളാണ്. ഗോപി, ഗിരിജ, സുമ , സുധ, ലീല ,ശശി എന്നിവര്‍ സഹോദരി സഹോദരങ്ങളാണ്.