മുംബൈ: മുംബൈയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനാൽ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച് സാധാരണരീതിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കാരച്ചടങ്ങിനായി സുരക്ഷാ ബാഗില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ബന്ധുക്കള്‍ക്കെതിരേയും കേസ്സെടുത്തതായി പോലീസ് പറഞ്ഞു.

കോവിഡ് രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ട 40 വയസ്സുകാരി കഴിഞ്ഞ 25-ാം തീയതിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. തുടര്‍ന്ന് എല്ലാ സുരക്ഷാ നടപടികളും പൂര്‍ത്തിയാക്കിയശേഷം മാത്രമാണ് ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധക്കള്‍ക്ക് വിട്ടു നല്‍കിയത്. 100 പേരിലധികം പങ്കെടുത്ത ചടങ്ങ് നടത്തുകയും സുരക്ഷാ ബാഗില്‍നിന്നും മൃതദേഹം പുറത്തെടുത്ത് എല്ലാവരും തൊടുകയും ചെയ്തതായും പോലീസ് കണ്ടെത്തി.അന്ന് മരണാനന്തര ചടങ്ങില്‍ എത്തിയവരെ മുഴുവന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉല്ലാസ്‌നഗര്‍ പോലീസെന്നും അധികൃതര്‍ അറിയിച്ചു. ഉല്ലാസ്‌നഗറില്‍ മാത്രം 32 പുതിയ രോഗികളടക്കം 305 പേര്‍ക്കാണ് നിലവില്‍ കൊറോണയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here