കെ എസ് യു 63ാം സ്ഥാപക ദിനം ആചരിച്ചു

ഗുരുവായൂർ: കെ.എസ്.യു ഗുരുവായൂർ നിയോജകമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ കെ എസ് യു 63ാം സ്ഥാപക ദിനം ഗുരുവായൂർ അഗതി മന്ദിരത്തിൽ വെച്ച് ആചരിച്ചു. കെ. എസ്. യു ബ്ലോക്ക് പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങൽ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി ജനറൽ സെക്രട്ടറി ശ്രീ ഒ.അബ്ദുറഹിമാൻകുട്ടി ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.അഗതി മന്ദിരത്തിലുള്ളവർക്ക് കെ.എസ്.യൂ ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ മാസ്ക്ക് വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ ദേവൻ, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ബാലൻ വാർണാട്ട്, ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.വി ഷാനവാസ്, കെ. എസ്.യൂ ബ്ലോക്ക് ഭാരവാഹികളായ ഫഹദ് പാലയൂർ, റാഷിദ് പുന്നയൂർ,വിഷ്ണു തിരുവെങ്കിടം, ജാസിം ചാലിൽ,നവീൻ മുണ്ടൻ എന്നിവർ സംസാരിച്ചു…

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here