കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും

കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ എട്ട് കേസുകളിൽ തെളിവില്ലെന്ന് കണ്ട് വിട്ടയച്ച ശേഷമാണ് നിലവിൽ റിപ്പർ സേവ്യർ ശിക്ഷിക്കപ്പെട്ടത്.

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തേവര സ്വദേശിയായ പണിക്കർ കുഞ്ഞുമോൻ എന്ന റിപ്പർ സേവ്യറിനെ ശിക്ഷിച്ചത്. 2016 മാർച്ച് 9-ന് സുഹൃത്ത് ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തന്നെ ആക്രമിച്ചത് സേവ്യറാണെന്ന് ചികിത്സയിലിരിക്കെ ഉണ്ണികൃഷ്ണൻ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുകയിൽ 75,000 രൂപ ഉണ്ണികൃഷ്ണന്റെ ഭാര്യക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.

എറണാകുളം നോർത്ത് ഇഎസ്‌ഐ ആശുപത്രിക്ക് എതിർവശത്തുള്ള ഓലഷെഡ്ഡിൽ വെച്ചായിരുന്നു റിപ്പർ സേവ്യർ ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയത്. സേവ്യറും ഉണ്ണികൃഷ്ണനും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. ഇതിനിടയിൽ കോൺക്രീറ്റ് കട്ട കൊണ്ട് സേവ്യർ ഉണ്ണികൃഷ്ണന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. നെഞ്ചും വാരിയെല്ലും തകർന്ന ഉണ്ണികൃഷ്ണൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാഴ്ചക്കകം റിപ്പർ സേവ്യർ പൊലീസ് പിടിയിലായി. ഇതുൾപ്പെടെ 9 പേരെ കല്ലിനിടിച്ച് കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ റിപ്പർ സേവ്യർ വെളിപ്പെടുത്തിയിരുന്നു. 2007 മുതൽ 2016 വരെയുള്ള ഒൻപത് വർഷത്തിനിടെയാണ് ഇയാൾ ഇത്രയും കൊലപാതകം നടത്തിയത്

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here