ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന. വലിയ തുകക്ക് ഉത്രയുടെ പേരിൽ സൂരജ്‌ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. ഉത്രയുടെ പേരില്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനി സൂരജായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് പോളിസി എടുത്തത്. ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്തെടുത്തിരുന്നു. ഇത് എന്ത് ചെയ്തെന്ന് അറിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി. പിന്നാലെയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരം അന്വേഷസംഘത്തിന് ലഭിച്ചത്.

ADVERTISEMENT

സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുനലൂര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും. സൂരജിന്‍റെ മാതാപിതാക്കളെയും ചോദ്യംചെയ്തേക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here