“ഹൃദയത്തിലേക്കു ഒരു കോണി” രാമചന്ദ്രൻ രാമുവിൻ്റെ ഫേസ്ബുക് കവിതാ സമാഹാരം; പ്രകാശനം ഓൺലൈനിൽ.

To visit Facebook Page Click here

ഗുരുവായൂർ: ലോക്ക്ഡൌൺ സമയത്ത് രാമചന്ദ്രൻ രാമു എന്ന പേരിൽ ഫേസ്ബുക്കിൽ എഴുതിയ 25 കവിതകളുടെ സമാഹാരം “ഹൃദയത്തിലേക്ക് ഒരു കോണി” ഓൺലൈനിൽ പ്രകാശനം ചെയ്തു.

പാലുവായ് St Antonys സ്കൂളിലെ 82 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സഹപാഠിയുടെ കലാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. രാമചന്ദ്രന്റ മലയാളം അധ്യാപികയായിരുന്ന ശ്രീമതി റീത്ത ടീച്ചറാണ് കവിതകൾ രാമചന്ദ്രൻ രാമുവിൻ്റെ ഫേസ് ബുക്ക് പേജിൽ ഓൺലൈനായി പ്രകാശനം നിർവഹിച്ചത്.

“ഹൃദയത്തിലേക്ക് ഒരു കോണി ” കവിതാ സമാഹാരത്തിന്റെ മുഖ രേഖാചിത്രം അനാവരണ കർമം ഗുരുവായുർ മുനിസിപ്പൽ കൗൺസിലർ ശ്രീ പി എ. രാജനു നൽകി ശ്രീമതി റീത്ത ടീച്ചർ നിർവഹിക്കുന്നു.

അതിനു മുന്നോടിയായി
ഈ കവിതാ സമാഹാരത്തിന്റെ മുഖ രേഖാചിത്രം അനാവരണ കർമം ഗുരുവായുർ മുനിസിപ്പൽ കൗൺസിലർ ശ്രീ പി എ. രാജനു നൽകി ശ്രീമതി റീത്ത ടീച്ചർ നിർവഹിച്ചു.

രാമചന്ദ്രന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലേക്കു കവിതകളുടെ ലിങ്ക് ഓൺലൈനായി പോസ്റ്റ്‌ ചെയ്ത് കൊണ്ടാണ് കവിതകൾ പ്രകാശനം ചെയ്തത്. തുടർന്ന് സ്വദേശികളും പ്രവാസികളുമായ 100 സുഹൃത്തുക്കൾ അവരുടെ ഫേസ്ബുക്ക് പേജിലേക്കും അക്കൗണ്ടിലേക്കും കവിതയുടെ ലിങ്കുകൾ പോസ്റ്റ്‌ ചെയ്തു.

Watch guruvayoorOnline.com Web TV

സാമൂഹിക വിഷയങ്ങളെയും കാലിക പ്രസക്തമായ പ്രശ്നങ്ങളെയും ഒരു സാധാരണക്കാരന്റെ മനസ്സു കൊണ്ട് നിരീക്ഷിച്ചതാണ് കവിതയുടെ ഇതിവൃത്തമായി രൂപപ്പെട്ടതെന്നും ലോക്ക് ഡൌൺ അതിനൊരു കാരണമായി എന്നതും ഈ കാലത്ത് സമൂഹ മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കവിതാ സമാഹാരമെന്നും രാമചന്ദ്രൻ പറഞ്ഞു.

മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ഫേസ് ബുക്ക് കവിതാ സമാഹാരമാണിതെന്നും ആദ്യമായാണ് മലയാളത്തിൽ പൂർണ്ണമായും ഓൺലൈനിലൂടെ പ്രകാശനം ചെയ്യപ്പെടുന്ന കവിതകളാണ് ഇതെന്നും ചെയർമാൻ പോളി ഫ്രാൻസീസ് അവകാശപ്പെട്ടു.

പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ചെയർമാൻ പോളി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. ലോക് ഡൗണും പരിമിധികളും ഉള്ളതിനാൽ തന്നെ കൂട്ടായ്മ, ഓൺലൈനായി തന്നെയാണ് ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നതും. അംഗങ്ങളായ രാജീവ്‌, തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here