മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എംപി വീരേന്ദ്രകുമാറിന് ആദരാഞ്ജലി അർപ്പിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എംപി വീരേന്ദ്രകുമാർ എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്.

ഉമ്മൻ ചാണ്ടിയുടെ പത്രക്കുറിപ്പ്:

പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എംപി വീരേന്ദ്രകുമാർ എംപി എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. പൊതുപ്രവർത്തകൻ, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപർ, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്.

സോഷ്യലിസ്റ്റ് ആശയങ്ങൾക്കുവേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകളെ കേരളം എന്നും സ്മരിക്കും. മാനുഷിക മൂല്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്കിയ പ്രാധാന്യം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. ആധുനിക ചികിത്സ വയനാട്ടിലും ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു സർക്കാർ മെഡിക്കൽ കോളജ് വയനാട്ടിലും തുടങ്ങണമെന്ന ആശയം നടപ്പിലാക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരിന് പ്രോത്സാഹനം നല്കിയത് വീരേന്ദ്രകുമാറാണ്. മെഡിക്കൽ കോളജിന് ആവശ്യമായ മുഴുവൻ സ്ഥലവും വീരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായി നല്കിയത് എന്നും ഓർക്കും. യോജിച്ചു പ്രവർത്തിച്ചപ്പോഴും വ്യത്യസ്ത ചേരിയിൽ നിന്നു പ്രവർത്തിച്ചപ്പോഴും എന്നോട് സൗഹൃദം പുലർത്തിയ അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here