ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്ത ദേവസ്വം ഡ്രൈവറേയും, വാഹനത്തിലുണ്ടായിരുന്ന ലൈവ് സ്‌റ്റോക്ക് അസി: മാനേജരേയും ഇന്നലെ ചേര്‍ന്ന ഭരണസമിതിയോഗം സസ്‌പെന്റ്‌ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 29-ന് ബുധനാഴ്ച്ച രാത്രി ആനകോട്ടയിലെ മദ്യസല്‍ക്കാരവും കഴിഞ്ഞ് ദേവസ്വം ഓഫീസിലേയ്ക്ക് വരവെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: എ. അനന്തകൃഷ്ണനും, സംഘവും മമ്മിയൂര്‍ ജംങഷനില്‍വെച്ച് വാഹനപരിശോധനയ്ക്കിടെ ദേവസ്വത്തിന്റെ ഔദ്യോഗിക വാഹനം പിടികൂടിയത്.

ADVERTISEMENT

അന്ന് വാഹനം കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ ജാമ്യത്തില്‍ വിടുകയായിരുന്നു. ദേവസ്വം ചീഫ് ഫിനാന്‍സ് എക്കൗണ്ട്‌സ് ഓഫീസര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈവ് സ്‌റ്റോക്ക് അസി: മാനേജര്‍ കെ.ടി. ഹരിദാസിനേയും, ഡ്രൈവര്‍ പി.ബി. സുഭാഷിനേയും ഭരണസമിതി സസ്‌പെന്റ് ചെയ്തത്. കൂടാതെ ജീവധനം അഡ്മിനിസ്‌റ്റ്രേറ്റര്‍ എസ്. ശശിധരന്‍, ലൈവ് സ്‌റ്റോക്ക് അസി: മാനേജര്‍ കെ.ടി. ഹരിദാസ്, ഡ്രൈവര്‍ പി.ബി. സുഭാഷ് എന്നിവര്‍ക്ക് കുറ്റപത്രം നല്‍കുവാനും ഭരണസമിതി തീരുമാനിച്ചു

COMMENT ON NEWS

Please enter your comment!
Please enter your name here