ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58,89,000 പിന്നിട്ടു. ഇതുവരെ മരിച്ചത്3,61000ത്തിലധികം പേര്‍. 1,10000ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ഇരു രാജ്യങ്ങളിലും ആയിരത്തിലേറെ പേര്‍ മരിച്ചപ്പോള്‍ 45000ത്തിലേറെ ആളുകളാണ് പുതുതായി രോഗികളായത്. രോഗവ്യാപനത്തില്‍ മൂന്നാമതുള്ള റഷ്യയില്‍ എണ്ണായിരത്തിലേറെ പുതിയ കേസുകളും നൂറിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ADVERTISEMENT

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകെ 3,60,000ത്തോളം പേര്‍ മരിച്ചതില്‍ ഒരുലക്ഷത്തിലധികം പേരും അമേരിക്കയിലാണ്. ബ്രസീലില്‍ 25000ത്തിലധികം പേരും റഷ്യയില്‍ നാലായിരത്തിലേറെ പേരുമാണ് ഇതുവരെ മരിച്ചത്. മരണ സംഖ്യയില്‍ അമേരിക്കക്ക് പിന്നില്‍ യു.കെ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണുള്ളതെങ്കിലും ഇവിടങ്ങളില്‍ മരണ നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

213 രാജ്യങ്ങളിലായി ഇതുവരെ 58,89000ത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25,77000ത്തിലേറെ പേര്‍ക്കാണ് അസുഖം ഭേദമായത്. ചികിത്സയില്‍ തുടരുന്ന 29,60000ത്തിലേറെ ആളുകളില്‍ അരലക്ഷത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

യൂറോപ്പും അമേരിക്കയും കടന്ന് ആഫ്രിക്കയിലെയും ഏഷ്യയിലേയും വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരോ ദിവസവും വര്‍ധിക്കുകയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളിലായി രോഗ വ്യാപന തോതില്‍ കുറവുണ്ടായതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേറെയും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അതേസമയം ആരോഗ്യ വിദഗ്ധരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോകിന്‍ ഉപയോഗിക്കുന്നത് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്

COMMENT ON NEWS

Please enter your comment!
Please enter your name here