യു.എ.ഇയിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. കണ്ണൂർ തലശ്ശേരി കതിരൂർ ആറാംമൈൽ സ്വദേശി ഷാനിദ് (32), തിരൂർ തൃക്കണ്ടിയൂർ സ്വദേശി കൊടാലിൽ അബ്ദൂൽകരീം (48) എന്നിവർ ദുബൈയിലും, മലപ്പുറം എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടി (50) അബൂദബിയിലും മരിച്ചു.

ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ അബ്ദുൽകരീം ഒരുമാസത്തോളമായി ദുബൈ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ദുബൈയിലെ ടീം തിരൂരിന്‍റെയും, തിരൂർ കൊരങ്ങത്ത് മഹല്ലിന്‍റെ ഭാരവാഹിയായിരുന്നു. ഭാര്യ: സലീന. മക്കൾ: സഹൽ, സുഹ ഫാത്തിമ, സിദ്റ.

അബൂദബിയിലെ ഉം അൽ നാറിലെ അറബി വീട്ടിൽ ഡ്രൈവറായിരുന്നു മരിച്ച മൊയ്തുട്ടി. ആഴ്ചകളായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു. കേരള സാംസ്‌കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: റംല. മക്കൾ: സഫ്‌വാൻ, സുഹൈൽ, സഹ്‌ല. മാതാവ്: ഐഷ. സഹോദരങ്ങൾ: സെയ്താലി (അജ്മാൻ), ബഷീർ, സുബൈർ, നബീസ, സഫിയ, ഫൗസിയ. മൃതദേഹം ബനിയാസിൽ ഖബറടക്കി. കേരള സാംസ്‌കാരിക വേദി ഭാരവാഹികളായ റഊഫ് നാലകത്ത്, ശറഫുദ്ദീൻ മുളയങ്കാവ് എന്നിവർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here