മദ്യവിതരണ ആപ്പിന്‍റെ ടെണ്ടര്‍ നടപടികളില്‍ അട്ടിമറി; ഫെയര്‍കോര്‍ഡ് കമ്പനിക്ക് കരാര്‍ നല്‍കിയത് ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി

മദ്യം ഓണ്‍ലൈനായി വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറാകുന്നതിനായുള്ള ടെന്‍ഡര്‍ നടപടികളില്‍ അട്ടിമറി. ബെവ്ക്യു ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത് ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കിയാണ്.

ഉയര്‍ന്ന തുക ആവശ്യപ്പെട്ടുവെന്ന കാരണം പറഞ്ഞാണ് ഒന്നാമതെത്തിയ സ്മാര്‍ട് ഇ3 എന്ന കമ്പനിയെ ഒഴിവാക്കിയത്.ആമസോണ്‍ ക്ലൌഡിന്റെ വാടക ബെവ്കോ നല്‍കുമെന്ന കാര്യം ടെന്‍ഡര്‍ നോട്ടീസില്‍ മറച്ചുവെച്ചു. പ്രവര്‍ത്തനസജ്ജമായ ആപ്പ് വേണമെന്ന കരാര്‍ വ്യവസ്ഥയും അട്ടിമറിച്ചു.

അതേസമയം ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെയർ കോഡിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു. ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നീക്കം ചെയ്തു. ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി അറിയിച്ചിരുന്നത്.

guest
0 Comments
Inline Feedbacks
View all comments