മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.

ചാവക്കാട് : കേന്ദ്ര സർക്കാരിൻ്റെ മത്സ്യതൊഴിലാളികളോടുള്ള അവഗണനയിലും പെട്രോൾ വില വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു. ചാവക്കാട് ഏരിയ സെക്രട്ടറി എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. കെ.എം അലി, റീന കരുൺ, കെ.എച്ച് ബാദുഷ, കെ സന്തോഷ്, മായ മോഹനൻ എന്നിവർ സംസാരിച്ചു.

guest
0 Comments
Inline Feedbacks
View all comments