പാലക്കാട് : കഞ്ചിക്കോട് വനിത ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു. ഇന്നലെ രാത്രി ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ച് കയറിയ വ്യക്തിയാണ് കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി.എം ജോണിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് യുവാവ് ആതുരാശ്രമം ഹോസ്റ്റൽ വളപ്പിലെത്തിയത്. ഹോസ്റ്റലിന്‍റെ മുൻഭാഗത്തുണ്ടായിരുന്ന 71 വയസുള്ള സെക്യൂരിറ്റി ജോൺ അജ്ഞാതനെ തടഞ്ഞു. വാക്കുതർക്കത്തിനെടുവിൽ അതിക്രമിച്ച് ഹോസ്റ്റലിൽ എത്തിയ ആൾ കമ്പിവടി കൊണ്ട് ജോണിന്‍റെ തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ ജോൺ നിലത്ത് വീണു. നിലത്ത് വീണ് കിടന്നതിന് ശേഷവും കമ്പിവടികൊണ്ട് ജോണിന്‍റെ തലക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ജോണിനെ പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് ക്വാഡും പരിശോധനക്കെത്തി. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരുമെല്ലാം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രാത്രിയിൽ യുവാവ് എന്തിനാണ് വനിത ഹോസ്റ്റലിൽ എത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here