ഗുരുവായൂര്‍: കോവിഡിനെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും ചിത്രങ്ങളും സന്ദേശവും വീടിന്‍റെ മതിലില്‍ ആലേഖനം ചെയ്ത് ഗുരുവായൂര്‍ നഗരസഭ 40ാം വാർഡ് കൗണ്‍സിലര്‍ ആന്‍റോ തോമസ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആശയങ്ങള്‍ ആലേഖനം ചെയ്ത മതില്‍ ചാവക്കാട് തഹസില്‍ദാര്‍ ടി രാജേഷ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.  ഗുരുവായൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ ദേവന്‍, പ്രസ്സ് ക്ലബ് പ്രസിഡന്‍റ് ആര്‍ ജയകുമാര്‍, പ്രസ് ഫോറം പ്രസിഡന്‍റ് ലിജിത്ത് തരകന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാട്ടുകാര്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here