ഗുരുവായൂര്‍: കോവിഡ്-19-മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് കേരളത്തിലെ ഒട്ടുമുക്കാല്‍ ക്ഷേത്രങ്ങലിലേയും വരുമാനം നിലച്ച സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിച്ച് 2020-21-വഷം ക്ഷേത്രങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായം, നാലുകോടിരൂപയില്‍നിന്ന് അഞ്ചുകോടിരൂപയാക്കി വര്‍ദ്ധിപ്പിയ്ക്കാന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനത്തെതുടര്‍ന്ന് വരുമാനം നിലച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാരായ ഓതിക്കന്മാര്‍ക്ക് 3500/-രൂപയും, കഴകക്കാര്‍, പാത്രംതേപ്പ് പ്രവര്‍ത്തിക്കാര്‍ എന്നിവര്‍ക്ക് 3000/-രൂപവീതവും തിരിച്ചടക്കേണ്ടതില്ലാത്ത ആശ്വാസ ധനമായി പ്രതിമാസം നല്‍കുന്നതിനും, കൂടാതെ പാരമ്പര്യ പ്രവര്‍ത്തിക്കാരായ പത്തുകാര്‍ വാര്യര്‍മാര്‍ക്ക് ആശ്വാസധനമായി 3000/-രൂപയും, ഒരുലക്ഷംരൂപവീതം ഓരോ പത്തുകാര്‍ക്കും അഡ്വാന്‍സ് നല്‍കുന്നതിനും ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാരായ കീഴ്ശാന്തി നമ്പൂതിരിമാര്‍ക്ക് ആശ്വാസ ധനമായി പ്രതിമാസം 3000/-രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here