തിരുവനന്തപുരം: കേരളത്തില്‍ ജൂൺ ഒന്നിന് തന്നെ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ഇരട്ടന്യൂനമർദ്ദം ഈ കാലവർഷമേഘങ്ങളെ സമയത്ത് തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നുമാണ് പ്രവചനം. . നേരത്തേ ജൂൺ 8 ആകും കാലവർഷമെത്താൻ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് അടുത്ത വരും ദിവസങ്ങളിൽ വേനൽ മഴയുടെ ഭാഗമായി ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധ യിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മെയ് 29 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി. മെയ് 30 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ. മെയ് 31 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്.

ജൂൺ 1 : എറണാകുളം, ഇടുക്കി ,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്.
ജൂൺ 1 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here