രക്ഷാധികാരി അജിതാ ജയ്‌ഷോറിന്റെ സഹകരണത്തോടെ സംഘടന ഏര്‍പ്പെടുത്തിയ സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതി സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ ഭാര്‍വാഹികള്‍ ഏറ്റുവാങ്ങി

ADVERTISEMENT

എറണാകുളം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കരുതലായി കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് സംബന്ധിച്ച പോളിസി തുക അടച്ച് ഔദ്യോഗിക രേഖകള്‍ സംഘടനയ്ക്ക് കൈമാറി.

ന്യൂ ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പിനി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരി അജിത ജെയ്ഷോര്‍ ഇന്‍ഷ്വറന്‍സ് തുക കമ്പിനി അധിക്യതകര്‍ക്ക് കൈമാറി, തുടര്‍ന്ന് പോളിസി തുക കൈപ്പറ്റിയതിന്റെ രേഖകളും, പോളിസി സംബന്ധിച്ച നിബന്ധനകളും അടങ്ങിയ രേഖകള്‍ അസ്സോസിയേഷന്‍ ഭാരവാഹികളായാ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുള്ള എന്നിവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പിനി സംസ്ഥാന മേധാവി കൈമാറി. എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി സുമേഷ് കെ കെ, ജില്ലാ കമ്മറ്റി അംഗം ഷിന്‍സ് പിറവം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ പദ്ധതി വിജയിപ്പിക്കുവാന്‍ മുന്‍ കൈയെടുത്ത അജിതജയ്‌ഷോറിന് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുള്ള അടക്കമുള്ളവര്‍ നന്ദിയും കടപ്പാടും അറിയിച്ചു സംസാരിച്ചു. ജൂണ്‍ മാസം 15 തീയതീ തീയതി മുതല്‍ ഇന്‍ഷ്വറന്‍സ് പ്രാബല്യത്തില്‍ വരും എന്നും മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രത്യേക പരിഗണന നല്‍കിയുമാണ് ഇന്‍ഷ്യറന്‍സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നും ന്യൂ ഇന്‍ഡ്ാ ചീഫ് റിജനല്‍ മാനേജര്‍ പ്രീത എസ് ആറിയിച്ചു. റിജനല്‍ മാനേജര്‍ ശ്രീദേവി എസ് നായര്‍ സിനിയര്‍ ഡിവിഷണല്‍ മാനേജര്‍ രഷ്മി ആര്‍ നായര്‍ മാനേജര്‍ പ്രദിപ് മാത്യു അസ്സി മാനേജര്‍ അന്‍ജന ശശിധരന്‍ പാലാരിവട്ടം ബ്രാഞ്ച്മാര്‍ക്കറ്റിംഗ് മാനേജര്‍ സെബാസ്റ്റന്‍ ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇന്‍ഷ്വറന്‍സില്‍: ഇനിയും ചേരാത്തവര്‍ എത്രയും വേഗം ചേരണമെന്ന് സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍, ജന.സെക്രട്ടറി മധു കടുത്തുരുത്തി എന്നിവര്‍ അറിയിച്ചു. സംസ്ഥാന ട്രഷറര്‍ ബൈജു പെരുവ, വൈസ് പ്രസിഡന്റ് സലിംമൂഴിക്കല്‍, സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ എന്നിവര്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ അജിത ജയ്‌ഷോറിന് എല്ലാവിധ ആശംസകളും നേര്‍ന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here