ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയ്ക്കായി അക്ഷേ ക്ഷണിച്ചു. കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി, ആസ്സാം വാള കൃഷി, നാടന്‍ മത്സ്യകൃഷി, ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശുദ്ധജലാശയങ്ങളിലെ കൂട് കൃഷി, ഓരു ജലാശയങ്ങളിലെ കൂട് കൃഷി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, ഒരു നെല്ലും ചെമ്മീനും പദ്ധതി, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ വിത്ത് ഉത്പ്പാദന യൂണിറ്റ് തുടങ്ങിയവയാണ് പദ്ധതികള്‍. അപേക്ഷകള്‍ ജില്ലയിലെ മത്സ്യഭവനുകളില്‍ നിന്നും ഫിഷറീസ് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ നാലിന് മുന്‍പായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2252814, 0477 2251103.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here