ഗുരുവായൂർ : ക്ഷേത്രം അടച്ചിട്ടിട്ട് 65 ദിവസം പിന്നിട്ടപ്പോൾ , ദൂരെ നിന്നെങ്കിലും കണ്ണനെ കാണാൻ ഭക്തർ എത്തുന്നു . ഇളവ് വന്നതോടെ കിഴക്കേ നട സത്രം ഗേറ്റിന്റെ അടുത്തുവരെ വരാം . നിത്യവും അവിടെ വരെ വന്ന് തൊഴുത് ഭണ്ഡാരത്തിൽ പണമിട്ട് പോകുന്നവരുണ്ട്.

ADVERTISEMENT
ഗുരുവായൂർ ക്ഷേത്രം സത്രം ഗേറ്റിൽനിന്നു തൊഴുന്ന ഭക്തർ..

കിഴക്കേ നടപ്പന്തലിലെ കല്യാണമണ്ഡപത്തിനടുത്തുവരെ വന്ന് തൊഴാനുള്ള അനുമതി നൽകാൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീടത് മാറ്റിവെച്ചു . ഭക്തരെ നിയന്ത്രി ക്കാൻ ബുദ്ധിമുട്ടാകുമെന്നതു കൊണ്ടാണത് . കല്യാണങ്ങൾ നടത്താൻ പോലും സർക്കാർ അനുമതി നൽകാതിരുന്നതും അതുകൊണ്ടുതന്നെ . ക്ഷേത്രത്തിന്റെ ഇരു ഭാഗങ്ങളിലേയും ഇരുമ്പു വേലി കൂടുതൽ സുരക്ഷിതമാക്കിയിരിക്കുകയാണ് . പടിഞ്ഞാറേ നട ദീപസ്തഭത്തിനു മുന്നിലും ഇരുമ്പുവേലി കെട്ടിയിരിക്കുന്നു ക്ഷേത്രപരിസരത്ത കടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും അടഞ്ഞു കിടക്കുകയാണ് . ക്ഷേത്രം തുറക്കാതെ കടകൾ തുറന്നിട്ടു കാര്യമില്ലെന്നാണ് വ്യാപാരികൾ പറയുന്നത് .

COMMENT ON NEWS

Please enter your comment!
Please enter your name here