നടൻ ഗോകുലൻ എഎസ് വിവാഹിതനായി. പുണ്യാളൻ അഗർബത്തീസിലെ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രത്തിലൂടെയ മലയാളികൾക്ക് സുപരിചിതനായ ഗോകുലന്റെ വിവാഹ വാർത്ത നടൻ ജയസൂര്യയാണ് പുറത്തുവിട്ടത്.

‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗോകുലന്റെ ഈ കഥാപാത്രത്തിന് പേരിട്ടതും ജയസൂര്യ തന്നെയാണ്. തിരക്കഥയിൽ ഗോകുലിന്റെ കഥാപാത്രത്തിന് പേരില്ലായിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെയാണ് ജയസൂര്യ ഈ പേര് നിർദേശിക്കുന്നത്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗോകുലൻ പരസ്യ ചിതങ്ങളിലും വേഷമിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here