ചക്കം കണ്ടത്തെ ഖരമാലിന്യ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കണം

ഗുരുവായൂര്‍: 20 വര്‍ഷം മുമ്പ് സ്ഥാപിച്ച ചക്കം കണ്ടത്തെ ഖരമാലിന്യ പ്‌ളാന്റ് പ്രവര്‍ത്തനം ആരംഭിക്കണം. 40 വര്‍ഷം മുമ്പാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ട് പ്രവൃത്തി ആരംഭിച്ചത്. ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടിയാണ് 20 വര്‍ഷം മുമ്പാണ് അഞ്ച് കോടി ചെലവഴിച്ച് പ്‌ളാന്റ് നിര്‍മ്മിച്ചത്. അശാസ്ത്രീയമായി നിര്‍മ്മിച്ച ഈ പ്‌ളാന്റ് അഴിമതിക്കുവേണ്ടിയാണെന്നുളളത് ഒരു വസ്തുതയാണ്. കാരണം ഗുരുവായൂര്‍ നഗരത്തില്‍ നിന്ന് 3.5 കീമി ദൂരെയുളള ചക്കംകണ്ടത്ത് സ്ഥിതി ചെയ്യുന്ന പ്‌ളാന്റിലേക്ക് പൈപ്പ് സ്ഥാപിക്കാതെയാണ് ആദ്യം പ്‌ളാന്റ് സ്ഥാപിച്ചത് . ആയതിനാല്‍ തന്നെ പ്ലാന്റ് ഏറെകൂറെ തുരമ്പെടുത്ത് നശിച്ചിരിക്കുന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് നഗരസഭ അധികൃതര്‍ പുതിയ പ്‌ളാന്റ് നിര്‍മ്മിക്കണമെന്ന തീരുമാനയി വീണ്ടും വന്നിരിക്കുന്നത്. കേരള ഉറവിട മാലിന്യം സംസ്‌കരണ നിയമം 1991 ല്‍ നിലവിലിരിക്കെ ഗുരുവായൂരില്‍ ഇത് നടപ്പിലാകാത്തതിന്റെ പിന്നില്‍ ഗുരുവായൂര്‍ നഗരസഭ അധികൃതരും വ്യവസായ പ്രമുഖരും തമ്മിലുളള അവിഹിത കൂട്ട്‌കെട്ടിന്റെ തെളിവാണ്.

ഗുരുവായൂര്‍ ക്ഷേത്ര നഗരിയുടെ സമഗ്രവികസനത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളായ അമൃത്, പ്രസാദ് പദ്ധതികളിലായി കോടികളുടെ പ്രവര്‍ത്തനമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. കൂടാതെ ഈ പദ്ധതികളുടെ മുഴുവന്‍ പ്രവൃത്തിയും നടത്തുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള ഊരാളുങ്ങല്‍ സൊസൈറ്റിയാണെന്നുളളതുമാണ് ഏറ്റവും പ്രസ്‌കതമാണ്. അതുകൊണ്ട് തന്നെ വികസനത്തിനായി ഉപയോഗിക്കേണ്ട കോടികള്‍ ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി ഫണ്ടിലേക്കും, ഭരണാധികാരികളുടെ സ്വന്തം പോക്കറ്റിലേക്കും മാറ്റുന്നത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ആയതിനാല്‍ വീണ്ടും കമ്മീഷന്‍ പറ്റുന്നതിനായി പുതിയ പ്‌ളാന്റെ നിര്‍മ്മിക്കേണ്ടന്നും ഈ തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് ബിജെപി തൈക്കാട് മേഖല പ്രസിഡണ്ട് ബിജു പട്ട്യാമ്പുളളി ആവശ്യപ്പെട്ടു. ചക്കംകണ്ടം പ്‌ളാന്റ് പരിസരം, മാമബസാര്‍, പഞ്ചാരമുക്ക്, ചക്കംകണ്ടം പളളി, പുതിയ പ്ലാന്റിന് കണ്ടെത്തിയ സ്ഥലം തുടങ്ങി അഞ്ച് സ്ഥലങ്ങളില്‍ പ്‌ളെകാര്‍ഡുകളുമായി പ്രതിഷേധിച്ചു. ബിജെപി തൈക്കാട് മേഖല ജനറല്‍ സെക്രട്ടറി സുജിത്ത് പാണ്ടാരിക്കല്‍,സുഭാഷ് ചക്കംകണ്ടം, വിനോദ് പണ്ടാരിക്കല്‍,
പ്രദീപ് ചക്കംകണ്ടം,മനിഷ് ചക്കംകണ്ടം, ജയപ്രകാശന്‍, സുമേഷ്, ശരത്ത്, അമൃതേഷ്, നന്ദു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button